Sunday, June 10, 2012

വധു ...


ഞായറാഴ്ചകളില്‍ അലാറത്തിനു ഭയങ്കര ശബ്ദമാണ് ... എങ്ങനെയൊക്കെ ചെവി മൂടി കിടന്നാലും അവന്‍ നമ്മുടെ ഉറക്കം കളയും ...
പാതി മൂടിയ കണ്ണുകളോടെയാണ് സമയം നോക്കിയത് .... 11 മണി !!! ...
ഹോ...... ഇന്നല്ലേ അവള് വരാം എന്ന് പറഞ്ഞത് .... ??? (അവള്‍, എന്റെ കാമുകി അല്ല.. എന്റെ കസിന്‍ ആണ് .... എന്നെ പോലെ ഒരു പാവം പ്രവാസി...)
കുളിച്ചു എന്നു വരുത്തി ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തപ്പോള്‍ മുന്നില്‍ അജയ്‌ - "അളിയാ .. എന്നെ നീ ഒന്നു ആ ഷോപ്പിംഗ്‌ മാളില്‍ ഇറക്കിയെക്ക്.."

"ഇറങ്ങെടാ തെണ്ടീ !!! ഞാന്‍ അങ്ങോട്ടല്ല.. ഞാന്‍ സി.സി.ഡി യിലേക്കാ.."

"കാലത്ത് സി.സി.ഡി യില്‍ ആരെ വായിനോക്കാനടാ???"

"പോടെയ്‌ .. രോഹിണി വരും എന്ന് പറഞ്ഞിട്ടുണ്ട് .... നാട്ടീന്നു അമ്മ എന്തെങ്കിലും കൊടുത്തു വിട്ടിട്ടുണ്ടാവും ... "

"ആ.... ചെല്ല് .. ചെല്ല് ... നമുക്കൊരു കസിന്‍ ഇല്ലാതെ പോയി ബംഗളൂരില്‍ ... ഒന്ന് പരിചയപ്പെടുത്തി താ അളിയാ..."

"നമുക്കൊന്നും പറ്റൂല്ല അളിയാ... പുറത്തൊക്കെ പഠിച്ച പെണ്ണല്ലേ..??? അവള് ഒരു ടൈപ്പ് ആണെടാ... ഫെമിനിസ്റ്റ് ആണ് മോനേ..... നമുക്ക് ഒക്കെ വല്ല നാടന്‍ പെണ്‍കുട്ടിയെ പറ്റൂ ... "

******************************************************************************************************************

പാര്‍ക്കിംഗ് ലോട്ടില്‍ വണ്ടി വെച്ചിട്ട് എസ്കലെറ്ററില്‍ കയറി നില്ക്കുമ്പോ അവള്‍ടെ വായില്‍ നിന്ന് ചീത്ത കേള്‍ക്കും ഏന് ഉറപ്പായിരുന്നു ..
""ഓ!! പുതിയ കാര്യം ഒന്നും അല്ലല്ലോ.."

"ഇതെന്താടീ സാരിയോ?? (ഇവിടെ വന്ന ശേഷം അവളെ ഞാന്‍ ജീന്‍സിലെ കണ്ടിട്ടുള്ളൂ.. )"

"ഒരു ഫങ്ങ്ഷന്‍ ഉണ്ടെടാ.. അതിനു വേണ്ടി ഒരുങ്ങിക്കെട്ടി ഇറങ്ങിയതാ... എങ്ങനുണ്ട് .??? "

"ഹും... എന്തായാലും വൃത്തിയായി.... നീ ഫെമിനിസ്റ്റ്‌ ആയ ശേഷം ആദ്യമായിട്ടാണ് നിന്നെ പെണ്ണായിട്ട് കാണുന്നെ.... സന്തോഷം!!!!

അത് കള.. അമ്മ എന്താ തന്നു വിട്ടേ??" (ഞാന്‍ പ്രതീക്ഷിച്ച പോലുള്ള വലിയ കവര്‍ ഒന്നും അവളുടെ കയ്യില്‍ ഇല്ല എന്ന കാര്യം ഞാന്‍ ശ്രദ്ധിച്ചിരുന്നു ... )

അവള്‍ ഹാന്‍റ് ബാഗില്‍ നിന്നും വൃത്തിയായി മടക്കി വെച്ച ഒരു കവര്‍ പുറത്തെടുത്തു "ദേ... ഇത്തവണ നായരു ചേട്ടന്‍ നിനക്ക്വേണ്ടി കണ്ടു പിടിച്ച പെമ്പില്ലെരുടെ ഫോട്ടോസ് ആണ് ,.,,, ഇതില്‍ ഒരെണ്ണം നിന്നെ കൊണ്ട് ഇന്ന് തന്നെ സെലക്ട്‌ ചെയിക്കണം എന്ന് അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട് ... വേഗം നോക്കി പറയ്‌.."

"പണ്ടാരടങ്ങാന്‍... അമ്മയ്ക്കെന്തിന്റെ കേടാ ?? കല്യാണപ്രായം ആയി എന്ന് വെച്ച് ഇങ്ങനെ ഒണ്ടോ???"

"അതൊന്നും പറഞ്ഞാല്‍ പറ്റില്ല... നീ എടുത്തില്ലെങ്കില്‍ ഞാന്‍ തന്നെ ഒരെണ്ണം എടുത്തു അയക്കും .... ങ്ഹാ..."

"അത് വേണ്ട... എന്റെ ഭാവി വധുവിനെ ഞാന്‍ തന്നെ കണ്ടു പിടിച്ചോളാം..... "
ആദ്യത്തെ കുട്ടിയെ കണ്ടപ്പോ തന്നെ ഇഷ്ടപ്പെട്ടില്ല... "ഇത് വേണ്ട . കണ്ടിട്ട് ഒരു ലുക്ക്‌ ഇല്ല.. ."

"ശെരിയാ.... നിനക്ക് പോരാ,,,," അവളും സമ്മതിച്ചു....

"ഇത് വേണോ ?? നീ തന്നെ പറയ്‌.... " ഞാന്‍ തോല്‍വി സമ്മതിച്ചു...

"ഇങ്ങു താ നിനക്ക് നോക്കാന്‍ അറിയില്ല... "

"എടാ നിന്റെ ഫോണ്‍ റിംഗ് ചെയ്യുന്നു ... "

"അജയ്‌ ആണ് .. നീ ഇവിടെ ഇരിക്ക്ക് .. ഞ ഇപ്പം വരാം ..."

"വൈകുന്നേരം വെള്ളമടി ആണോടാ??"

ആണെന്ന് അവളോട്‌ സമ്മതിക്കാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു .... അവള്കറിയാത്ത സീക്രട്ട് ഒന്നും എന്റെ ജീവിതത്തില്‍ ഇല്ലാലോ.... തിരിച്ചും അങ്ങനെ തന്നെ....

"ഹി ഹി .. പരിപാടി സെറ്റ്‌ ചെയ്തിട്ട് ഞാന്‍ ഒടനെ വരാം.. നീ ഇരുന്നു നല്ല ഒരു പെണ്ണിനെ കണ്ടു പിടി.. എനിക്കിഷ്ട്പ്പെടണം...."

ഫോണ്‍ എടുത്തപ്പോള്‍ പ്രതീക്ഷിച്ച ചോദ്യം തന്നെ .. "അളിയാ... രാത്രി ചിപ്സ് വേണ്ടല്ലോ ആല്ലേ?? നിന്റെ അമ്മ അവള്ടെ കയ്യില്‍ കൊടുത്തു വിട്ടതില്‍ ചിപ്സ് ഉം കാണുമല്ലോ?? "

"എടാ ഇല്ല... ഇത് കൊറേ പെമ്പിളെരുടെ ഫോട്ടോസ്സ .... ഇതാ ഇപോ രോഹിണി കണ്ടു പിടിക്കും .. എന്റെ ഭാവി വധു ആരാണെന്നു ...."
"മണ്ടാ..... നിന്റെ ഭാവി വധുവിനെ കണ്ടു പിടിക്കാന്‍ അവള്‍ക്കെന്താട അവകാശം.????? പോയി തെരെഞ്ഞെടുക്കെടാ പുല്ലേ.... "


"പോടാ അവിടന്നു ....അവള്‍ തിരഞ്ഞെടുക്കുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ.... . നിനക്കറിയോ?? ഞങ്ങള്........ "
പറഞ്ഞു തീര്‍ക്കാന്‍ അവന്‍ വിട്ടില്ല...

"അളിയാ മതി... അവന്റെ ഒരു രോഹിണി പുരാണം .... കേട്ട് കേട്ട് മടുത്തു.... പണ്ട് വെള്ളമാടികുംബോഴ്ഴെ ഉണ്ടായിരുന്നുളളൂ.. "

ഫോണ്‍ വെച്ചിട്ട് ആലോചിച്ചു ... ഞാന്‍ അവളെ പറ്റി , ഇവരോട് എപ്പോഴാ പറഞ്ഞത് ..???

പ്രേമിച്ചു കല്യാണം കഴിക്കണം എന്നായിരുന്നു ആഗ്രഹം .. അത് പറയുമ്പോള്‍ അവള്‍ടെ ചിരി കാണണം ....
അവള്‍ അങ്ങനെയാണ് .... ഒരുപാട് ചിരിക്കും .. പെട്ടന്ന് ദേഷ്യം വരും ... വന്നാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല..... അമ്മ പറയും .. കാര്യം അവള് നല്ല പെണ്ണാ .. പക്ഷെ അടക്കി ഒതുക്കി വളര്‍ത്തണ്ടേ?? വേറെ ഒരു വീട്ടില്‍ ചെന്ന് കേറണ്ടെ??
അമ്മ പറയണത് ശരി തന്നെയാ .... ഇങ്ങനെ ഒരു വാശി ഉണ്ടോ??

അവള്‍ തിരഞ്ഞെടുത്ത സെറ്റില്‍ നിന്നും ഒരു ഫോട്ടോ എടുത്തു നോക്കി .... കൊള്ളാം നല്ല കുട്ടി.. !! അവളെ സമ്മതിക്കണം....ഞാന്‍ നേരത്തെ കണ്ട ഫോട്ടോയാ ഇത് !! അപ്പോ ഇഷ്ട്ടപ്പെട്ടില്ല..... ഇല്ല അവള്‍ക്കു തെറ്റില്ല.. നല്ല നാടന്‍ കുട്ടി ..
അടുത്ത ഫോട്ടോ . അത് കൊള്ളാം . പക്ഷെ ആദ്യത്തേതിന്റെ അത്ര പോര ... അവള്‍ക് ഇഷ്ടപ്പെട്ട അതേയ് ഓര്‍ഡറില്‍ അടുക്കി വച്ചിരിക്കുകയാണ് ... പക്ഷെ ആദ്യത്തെ കുട്ടി കുറച്ചധികം ഭംഗി അല്ലെ ??? ഇത് എനിക്ക് ശരി ആകുമോ?? രണ്ടാമത്തെ കുട്ടി പോരെ?? ഇവള്‍ക്ക് ഇതില്‍ ഒരെണ്ണം എടുത്തു വെച്ചാല്‍ പോരായിരുന്നോ?? .....

"എന്താട കണ്‍ഫ്യൂഷന്‍ ആയോ??? "

കുറച്ചു നേരം കണ്ണടച്ചിരുന്നു... എന്തൊക്കെയോ ഓര്‍ത്തു .. ഫോണ്‍ എടുത്തു അജയ്ക്ക് മെസ്സേജ് അയച്ചു ...
"I have found my soulmate .... :) "

ഫോട്ടോസ് കയില്‍ എടുത്തു ഒരിക്കല്‍ കൂടി തെറ്റിയിട്ടില്ല എന്ന് ഉറപ്പു വരുത്തി .....

എന്റെ ചുണ്ടില്‍ അപ്പോള്‍ വിരിഞ്ഞ പുഞ്ചിരിക്കു ഒരായിരം സൂര്യന്മാരുടെ ഭംഗി ഉണ്ടായിരുന്നിരിക്കണം ...

അപ്പോഴും എന്റെ ഭാവി വധു, ഇതൊന്നും അറിയാതെ മുന്നിലുള്ള ഫോട്ടോ കൂമ്പാരത്തില്‍ നിന്ന് എന്‍റെ പെണ്ണിനെ കണ്ടു പിടിക്കാന്‍ ഉള്ള ശ്രമത്തിലായിരുന്നു ...

2 comments: