Sunday, June 3, 2012

മുല്ലപ്പൂ ....

"മഴപ്പച്ച ആണ് ഈ ലോകത്തിലെ ഏറ്റവും നല്ല നിറം"...
കയ്യില്‍ ഒരു ചൂട് ചായക്കോപ്പും പിടിച്ചു മുറ്റത്ത്‌ നോക്കി ഇരിക്കുമ്പോള്‍ ഓര്‍ത്തു പോയി..

മഴ ആര്‍ത്തു ചിരിക്കുകയാണെന്നു തോന്നി .... എന്നെയാണോ?? അതേയ് .. എന്നെത്തന്നെ....
നഷ്ടപ്പെട്ടു പോയ പ്രണയത്തെ ഓര്‍ത്തു ദുഖിക്കുന്നത് ഞാന്‍ ആണല്ലോ...
കാര്യമാക്കിയില്ല.... അല്ലെങ്കിലും അങ്ങനെ ആണല്ലോ ... ആദ്യം സഹതാപം ... പിന്നെ കളിയാക്കല്‍...

അതൊരു വേനല്‍മഴ ആയതു കൊണ്ടാവാം ... മുറ്റത്തെ തോട്ടത്തിലെ അരണകള്‍ ഒക്കെ വല്യ സന്തോഷത്തിലായിരുന്നു ...

മഴയ്ക്ക്‌ ശക്തി കൂടുന്നുണ്ട്...
"ഇന്നു ഇനി ഈ പേരും പറഞ്ഞു പുറത്തിറങ്ങണ്ടല്ലോ ... " - അച്ഛന്റെ വാക്കുകള്‍ കേട്ടില്ല ഏന്നു നടിച്ചു .....

ചേമ്പിലയില്‍ ഓടി കളിക്കുന്ന മഴത്തുള്ളികള്‍ കണ്ടപ്പോള്‍ ഓര്‍ത്തു....
"ആ ചെടിയില്‍ ഇന്നും ഒരു പൂവുണ്ടായിരുന്നു ... പതിവു പോലെ, ഒരേ ഒരു മുല്ലപ്പൂ .."

അത് അങ്ങനെയാണ്. ആ ചെടിയില്‍ ഒരു പൂ മാത്രമേ വിടരാറുള്ളൂ.

തോട്ടത്തിലെ മറ്റു പൂച്ചെടികളുടെ ഇടയില്‍ അതിനെ ആരും ശ്രദ്ധിച്ചിരുന്നില്ല..
ശ്രദ്ധിക്കാന്‍ മാത്രം ഭംഗിയോ മണമോ അതിനു ഇല്ലായിരുന്നിരിക്കാം ....

പക്ഷെ ഞാന്‍... എനിക്ക്... എനിക്കു വേണ്ടിയാണല്ലോ അതു വിടരുന്നത് ...
മഴയത്തു കൊഴിയാതെയും, വെയിലത്തു വാടാതെയും നോക്കേണ്ടത് ഞാന്‍ അല്ലെ??

നോക്കിയിരിക്കാന്‍ മാത്രമേ എനിക്കു കഴിയുമായിരുന്നുള്ളൂ...

കാരണം ... ആ ചെടി എന്റെ കാമുകി ആയിരുന്നു ..
ആ പൂ ... അവളുടെ ചിരിയും....!!!!

No comments:

Post a Comment